7 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍ ; സംഭവം പുറത്തറിഞ്ഞത് ശാരീരികാസ്വാസ്ഥ്യം അനുവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍

പാലക്കാട്: 7 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. പാലക്കാട് അട്ടപ്പാടിയില്‍ ആണ് സംഭവം. ശാരീരികാസ്വാസ്ഥ്യം അനുവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. കോട്ടത്തറ ആശുപത്രിയില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയ ശേഷമാണ് അച്ചനെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ 2023 മുതല്‍ രാത്രി ഉറങ്ങുന്ന സമയത്ത് കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്റ് ചെയ്തു.

error: Content is protected !!