
മലപ്പുറം: ഫെബ്രുവരി 19 മുതൽ 21 വരെ മലപ്പുറം ഗവ. കോളേജിൽ വെച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മലബാർ എഡ്യൂ ഫെസ്റ്റിന്റെ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. മലപ്പുറം ഗവ: കോളേജിൽ വെച്ച് നടന്ന ചടങ്ങ് കോളേജ് പ്രിൻസിപ്പാൾ ഡോ: ഗീത നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ വരുന്ന 350ലധികം കോളേജുകളെ ഉൾകൊള്ളിച്ചു കൊണ്ടാണ് എഡ്യൂഫെസ്റ്റ് സംഘടിപ്പിക്കുന്നത്. എഡ്യൂക്കേഷൻ, ഫുഡ്, സ്പോർട്സ്, എന്റർടൈൻമെന്റ്, ബുക്ക്‌സ് ആൻഡ് ലിറ്ററേച്ചർ, സയൻസ് ആൻഡ് എ.ഐ, ലോ ഫെസ്റ്റ്, മാനേജ്‍മെന്റ് ഫെസ്റ്റ്, കൾച്ചറൽ ഇവൻ്റ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവയെല്ലാം കൂട്ടിച്ചേർത്താണ് പരിപാടി സഘടിപ്പിക്കുന്നത്.
സ്വാഗതസംഘം കമ്മിറ്റി മുഖ്യരക്ഷാധികാരിയായി പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടിയെയും രക്ഷാധികാരികളായി കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ: പി.രവീന്ദ്രൻ, എ.പി.അനിൽകുമാർ എം.എൽ.എ, പി.അബ്‌ദുൽ ഹമീദ് എം.എൽ.എ, ടി.വി.ഇബ്രാഹിം എം.എൽ.എ, വി.എസ്.ജോയ്, ഡോ: ടി.ജെ.മാർട്ടിൻ, ഡോ; റഷീദ് അഹമ്മദ്, സി.പി.ഹംസ ഹാജി, മധു രാമനാട്ടുകര, എം.കെ.റഫീഖ, ഇസ്മായിൽ മുത്തേടം, പി.കെ.നവാസ്, അലോഷ്യസ് സേവ്യർ എന്നിവരെയും തിരഞ്ഞെടുത്തു. സ്വാഗതസംഘം ചെയർമാനായി പി.ഉബൈദുള്ള എം.എൽ.എ, വർക്കിംഗ് ചെയർമാന്മാരായി ഡോ: ഗീത നമ്പ്യാർ, നിതിൻ ഫാത്തിമ, ജനറൽ കൺവീനറായി സഫ്‌വാൻ പത്തിൽ കൺവീനറായി ഡോ; സൈനുൽ ആബിദ് കോട്ട, ട്രഷറായി പി.എ.സലാം, പ്രോഗ്രാം കമ്മിറ്റി ചെയർമാനായി അഖിൽ കുമാർ ആനക്കയം എന്നിവരെയും തിരഞ്ഞെടുത്തു. വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. ചടങ്ങിൽ ഡോ. സുപ്രഭ.എൽ, വി.എ.വഹാബ്, പി.കെ.മുബഷിർ, ഇസ്ഹാഖ് ആനക്കയം, അജ്മൽ ആനത്താൻ, അമീൻ റാഷിദ്, നൗഫൽ ബാബു, അഡ്വ: ജസീൽ പറമ്പൻ, ആഷിക് പൂക്കോട്ടൂർ, നിയാസ് കോഡൂർ, റസാഖ് കാരത്തോട്, ജംഷീർ മുണ്ടുപറമ്പ്, മുസ്തഫ മേൽമുറി, ഷക്കാഫ് മുണ്ടുപറമ്പ്, ഷബീറലി, റീനോ കുര്യൻ എന്നിവർ സംബന്ധിച്ചു.