സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഉമ്മയെയും മകളെയും ബൈക്കിലെത്തിയ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു

തിരൂരങ്ങാടി: ദേശീയ പാത തലപ്പാറ വലിയ പറമ്പില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഉമ്മയേയും മകളെയും ബൈക്കിലെത്തിയ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. മൂന്നിയൂര്‍ വെളിമുക്ക് പാലക്കലില്‍ താമസിക്കുന്ന മുന്നുകണ്ടത്തില്‍ സക്കീറിന്റെ ഭാര്യ സുമി(40), മകള്‍ ഷബാ ഫാത്തിമ(17) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പാലക്കലില്‍ നിന്നും മുമ്പ് താമസിച്ചിരുന്ന കൂരിയാട്ടെ മരണ വീട്ടിലേക്ക് പോകുമ്പോള്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബൈക്ക് യാത്രക്കാരനാണ് ഇവരെ വെട്ടിയത് എന്നു സുമി പറഞ്ഞു. രണ്ട് പേരുടെയും വലതുകൈയ്യിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുവരുടെയും കൈക്ക് തുന്നുണ്ട്. തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു. വെട്ടിയത് ആരെന്നോ എന്തിനെന്നോ അറിയില്ലെന്ന് വെട്ടേറ്റ യുവതി പറഞ്ഞു

error: Content is protected !!