
കണ്ണൂർ: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 23 കാരി പോക്സോ നിയമപ്രകാരം അറസ്റ്റില്‍. തളിപ്പറമ്ബ് ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ പുളിമ്ബറമ്ബിലെ ആരംഭൻ സ്നേഹ മെർലിനെയാണ് അറസ്റ്റ് ചെയ്തത്.
പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്ബ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അധ്യാപകർക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുകയായിരുന്നു. അപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. അത് പരിശോധിച്ചപ്പോഴാണ് സംശയം ഉയർന്നത്. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു. ചൈല്‍ഡ്ലൈൻ അധികൃതർ നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡനം നടന്നത് സ്ഥിരീകരിച്ചത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിക്ക് യുവതി സ്വർണ ബ്രേസ്ലെറ്റ് വാങ്ങി നല്‍കിയതായും സൂചനയുണ്ട്. പല തവണ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പീഡനത്തിനാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്.
യുവതിക്കെതിരെ മുമ്ബും സമാനമായ കേസ് ഉണ്ട്. 14 വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പീഡനത്തിന്റെ വിഡിയോ ചിത്രീകരിച്ച് ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവത്രെ. 16 കാരിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്. ഇതുകൂടാതെ സി.പി.ഐ നേതാവിനെ അക്രമിച്ച കേസിലും പ്രതിയാണ് യുവതി.