Tuesday, July 14

16 കാരിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ

തിരൂരങ്ങാടി: 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 2 പേരെ തിരൂരങ്ങാടി പോലീസ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. തിരൂർ കൂട്ടായി സ്വദേശികളായ ഷംസുദ്ദീൻ (19), റഷീദ് (35) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി യിൽ വാടകക്ക് താമസിക്കുന്ന റഷീദിന്റെ സുഹൃത്താണ് ശംസുദ്ധീൻ. ഇവിടെ നിന്ന് ഷംസു പെണ്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ റഷീദ്, പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി ഒരു പവൻ സ്വർണ്ണവും കൈക്കലാക്കിയിരുന്നു. പെണ്കുട്ടിയുടെ പരാതിയിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. പീഡനം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതെ മറച്ചു വെച്ചതിനാണ് റഷീദിനെ അറസ്റ്റ് ചെയ്തത്.

error: Content is protected !!