Sunday, September 6

സഹോദരിയുടെ വിവാഹത്തിന് വരാനുള്ള ഒരുക്കത്തിനിടെ യുവാവ് ഖത്തറിൽ കുഴഞ്ഞു വീണു മരിച്ചു

താനൂർ: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് താനൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ടും താനൂർ മുനിസിപ്പാലിറ്റി മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന ടി.പി.എം. അബ്ദുൽ കരീം സാഹിബിന്റെ മകൻ ഹംറാസ് അബ്ദുള്ള (31) യാണ് മരിച്ചത്.

ശനിയാഴ്ച്ച രാത്രി ഖത്തറിലെ ദോഹ ഹമദ് ആശുപത്രിയിലാണ് ഹംറാസ് മരണപ്പെട്ടത്. റൂമിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഫാമിലിയോടൊപ്പം ഖത്തറിലായിരുന്നു. ലണ്ടനിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം അഞ്ചു വർഷത്തോളമായി ഖത്തറിലെ അൽ ഖലീജ് എഞ്ചിനിയറിങ് ആൻഡ് ഇൻഡസ്ട്രിയൽ കൺസൾട്ടൻസിയിൽ എച്ച്.ആറായി ജോലി ചെയ്യുകയാണ്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഫെബ്രുവരി ആറാം തിയ്യതി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആകസ്മിക നിര്യാണമുണ്ടായത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM

മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഖത്തർ കെ.എം.സി.സി.യുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. ഇന്ന് (തിങ്കളാഴ്ച) രാവിലെ 8 മണിക്ക് മയ്യിത്ത് നെടുമ്പാശ്ശെരി വിമാനത്താവളത്തിൽ എത്തും. ഉച്ചക്ക് 1 മണിക്ക് താനൂർ നടക്കാവ് മഹല്ല് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കും.

ഭാര്യ: മുഫീദ ചാലിയം. മകൻ: രണ്ടുവയസ്സുകാരൻ ഖയാൻ അബ്ദുൽ കരീം. മാതാവ്: സുലൈഖ ചേറൂർ. സാഹോദരിമാർ: ഡോ. ഹംന, ഡോ.ഹാനിയ, ഡോ. ഹിബ.