കളി ടർഫിൽ മതി, റോഡിൽ വേണ്ട. പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

ജില്ലയിലെ നിരത്തുകളില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ടര്‍ഫുകള്‍ കേന്ദ്രീകരിച്ച്  മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ബോധവത്ക്കരണം.  ജില്ലയിലെ പ്രധാന കായിക മേഖലയായ ഫുട്ബോള്‍ ടര്‍ഫുകള്‍  കേന്ദ്രീകരിച്ചാണ് റോഡ് സുരക്ഷാ ബോധവല്‍ക്കരണം തുടങ്ങിയത്. രാത്രി കാലങ്ങളില്‍ ടര്‍ഫുകളില്‍ ഫുട്ബോള്‍ കളിക്കാന്‍ നിരവധി യുവാക്കളാണ് എത്തുന്നത്. കളികള്‍ കഴിഞ്ഞ് ഒഴിഞ്ഞ് കിടക്കുന്ന റോഡില്‍ അമിത ശബ്ദവും അഭ്യാസ പ്രകടനവും നടക്കുന്നതായി വ്യാപക പരാതി ഉണ്ടെന്ന് മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെല്‍മറ്റില്ലാതെ മൂന്നാളെയും വെച്ചുള്ള ഇരുചക്ര വാഹനത്തിലുള്ള യാത്രയും പതിവാണ്. ഇത്തരത്തില്‍ രാത്രികാലങ്ങളിലെ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവല്‍കരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ടര്‍ഫിലെത്തുന്നത്. ബോധവല്‍കരണത്തോടൊപ്പം തുടര്‍ന്നുള്ള ദിവസങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയും ടര്‍ഫ് റോഡുകള്‍ കേന്ദ്രീകരിച്ച് നടക്കും.നിയമലംഘനം കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം. ജില്ല എന്‍ഫോഴ്സ്മെന്റ്  ആര്‍ടിഒ കെ കെ സുരേഷ് കുമാര്‍ നേരിട്ട് നേതൃത്വം നല്‍കിയാണ് ടര്‍ഫുകള്‍ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ബോധവല്‍ക്കരണം. ജില്ലയില്‍ യുവാക്കള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം ബോധവല്‍ക്കരണ സംഘടിപ്പിക്കുന്നതെന്ന്  ആര്‍ടിഒ കെ.കെ  സുരേഷ്‌കുമാര്‍ പറഞ്ഞു. തിരൂരങ്ങാടി മലപ്പുറം, നിലമ്പൂര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച്  നടന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഫോഴ്സ്മെന്റ് ജില്ലാ ആര്‍.ടി.ഒ കെ.കെ സുരേഷ് കുമാര്‍ , എം.വി.ഐമാരായ ഡാനിയല്‍ ബേബി, ബി ഷാജഹാന്‍, എ.എം.വി.ഐ കെ.ആര്‍ ഹരിലാല്‍ എന്നിവര്‍ നേതൃത്വം നല്‍

error: Content is protected !!