തിരൂരങ്ങാടി മണ്ഡലത്തിൽ വിവിധ റോഡുകളുടെ നവീകരണത്തിന് 74 ലക്ഷം അനുവദിച്ചു

തിരൂരങ്ങാടി: വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ 74 ലക്ഷം രൂപയുടെ റോഡ്‌ നവീകരണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി കെ പി എ മജീദ് എംഎൽഎ അറിയിച്ചു.

ചെട്ടിയാംകിണര്‍-കരിങ്കപ്പാറ റോഡ്‌ 10 ലക്ഷം, ചെമ്മാട് ടെലഫോണ്‍ എക്സ്ചേഞ്ച് റോഡ്‌ 10 ലക്ഷം, കരിപറമ്പ് അരീപ്പാറ റോഡ്‌ 7 ലക്ഷം, കൊടിഞ്ഞി ചിറയില്‍ മൂസ്സഹാജി സ്മാരക റോഡ്‌ 8 ലക്ഷം, തെന്നല വെസ്റ്റ്‌ ബസാര്‍ കോടക്കല്ല് റോഡ്‌ 8 ലക്ഷം, തറമ്മല്‍ റോഡ്‌ 3 ലക്ഷം, എടരിക്കോട് സിറ്റി – വൈ.എസ്.സി റോഡ്‌ 8 ലക്ഷം, കൊട്ടന്തല പി.വി മുഹമ്മദ്‌ കുട്ടി റോഡ്‌ 5 ലക്ഷം, കാച്ചടി എന്‍.എച്ച് കൂച്ചാല്‍ റോഡ്‌ 4 ലക്ഷം, കുണ്ടാലങ്ങാട് മദ്രസ റോഡ്‌ 3 ലക്ഷം, നന്നംബ്ര മനക്കുളം പച്ചായിത്താഴം റോഡ്‌ 8 ലക്ഷം എന്നിങ്ങനെയാണ് റോഡ്‌ നവീകരണ പ്രവര്‍ത്തികള്‍ക്ക് തുക അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുള്ളത്.

നേരത്തെ ഈ റോഡുകള്‍ നവീകരിക്കുന്നതിന് അനുമതി ലഭിക്കനമെന്നാവിശ്യപ്പെട്ടുകൊണ്ട് നിയോജക മണ്ഡലം എം.എല്‍.എ ശ്രീ.കെ.പി.എ മജീദ്‌ റവന്യൂ വകുപ്പ് മന്ത്രി കെ രാജനെ നേരില്‍ കണ്ട് ഡി.പി.ആര്‍ അടക്കമുള്ള പ്രൊപോസല്‍ സമര്‍പ്പിച്ചിരിന്നു. ഈ പ്രോപോസലിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളത്. 130 ലക്ഷം രൂപയുടെ പ്രൊപോസല്‍ സമര്‍പ്പിച്ചിരിന്നെങ്കിലും 74 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. വെള്ളപ്പൊക്കത്തിനാല്‍ വന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി ആദ്യം നീക്കിവെച്ച തുകയില്‍ നിന്നും ഒരു ഭാഗം കൃഷി വകുപ്പടക്കമുള്ള വകുപ്പുകള്‍ക്ക് വകമാറ്റി നല്‍കേണ്ടിവന്നതിനാലാണ് ഈ പദ്ധതിക്ക് വേണ്ട തുക കുറഞ്ഞു പോയതെന്നും, ഭാവിയില്‍ കൂടുതല്‍ തുക അനുവദിക്കാമെന്നും ബഹു. റവന്യൂ വകുപ്പ് മന്ത്രി അറിയിച്ചതായി കെ.പി.എ മജീദ്‌ പറഞ്ഞു.

എത്രയും പെട്ടന്ന്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തി ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതായും കെ.പി.എ മജീദ്‌ പറഞ്ഞു.

error: Content is protected !!