Monday, August 18

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കുകളിലും ഇടിച്ചു ഒരാൾ മരിച്ചു

തിരൂര്‍ പയ്യനങ്ങാടിയില്‍ വാഹനാപകടം. ഒരാള്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ ഒരു ഓട്ടോറിക്ഷയിലും 2 ബൈക്കിലും ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ കുടുങ്ങിയ രണ്ടു പേരെ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ബൈക്ക് യാത്രക്കാരൻ ആയ ചെറിയമുണ്ടം തലക്കടത്തൂരിലെ മേനാത്തിയിൽ ഹരിസിന്റെ മകൻ മുഹമ്മദ് ഹർഷാഖ് (20) ആണ് മരിച്ചത്.

error: Content is protected !!