ബജറ്റിൽ വേങ്ങരക്ക് പ്രഖ്യാപനങ്ങൾ ഏറെ

ഫ്ലൈ ഓവർ, മിനി സിവിൽ സ്റ്റേഷൻ, സ്റ്റേഡിയം

സംസ്ഥാന ബഡ്ജറ്റിൽ വേങ്ങര നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി നിരവധി പ്രഖ്യാപനങ്ങൾ. വേങ്ങര ടൗണിലെ തിരക്കിന് പരിഹാരമായി ഫ്ലൈ ഓവർ, വിവിധ സർക്കാർ ഓഫീസുകൾ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി വേങ്ങരയിൽ പുതുതായി മിനി സിവിൽ സ്റ്റേഷൻ, ശുദ്ധജല വിതരണതിനായി മമ്പുറം മൂഴിക്കൽ ഭാഗത്ത് റെഗുലേറ്റർ, അചനമ്പലം- കൂരിയാട്, കുഴിപ്പുറം-ആട്ടീരി- കോട്ടക്കൽ, എടരിക്കോട്-പറപ്പൂർ- വേങ്ങര, ഊരകം-നെടുവക്കാട്- നെടിയിരുപ്പ് എന്നിങ്ങനെ നാല് റോഡുകളും മമ്പുറം ലിങ്ക് റോഡും നിർമിക്കും. വലിയോറ തേർകയം പാലം, ആട്ടീരിയിൽ പാലം എന്നിങ്ങനെ രണ്ടുപാലങ്ങൾ നിർമിക്കുന്നതിനും ബഡ്ജറ്റിൽ തുകവകയിരുത്തി. മറ്റത്തൂരിൽ കടലുണ്ടി പുഴക്ക്‌ കുറുകെ ചെക്ക് ഡാം, ഊരകം കാരത്തോട്- കുന്നത്ത് ജലസേചന പദ്ധതി, ഊരകത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം, വേങ്ങര പഞ്ചായത്ത് മാർക്കറ്റ് നവീകരണം, പറപ്പൂർ പി. എച്ച്.സി കെട്ടിടനിർമാണത്തിനും ബഡ്ജറ്റിൽ തുകവകയിരുത്തിയിട്ടുണ്ട്. വേങ്ങര ബാക്കികയത്ത് പുതിയ പമ്പിങ് സ്റ്റേഷൻ, ഒതുക്കുങ്ങൽ എഫ്. എച്ച്. സി. കെട്ടിടം, വേങ്ങര എ. ഇ. ഒ. ഓഫീസിന് കെട്ടിടം, വേങ്ങര തോട് നവീകരണം, കൂമങ്കല്ല് പാലം സംരക്ഷണ ഭിത്തി നിർമാണത്തിനും വേങ്ങര നിയോജക മണ്ഡലത്തിന് ഫണ്ട് നീക്കിവച്ചിട്ടുണ്ട്.

error: Content is protected !!