ഗഫൂർ കൊടിഞ്ഞിയുടെ “തുരുത്ത്” നോവൽ പി.സുരേന്ദ്രൻ ഇന്ന് പ്രകാശനം ചെയ്യും

തിരൂരങ്ങാടി: ഗള്‍ഫ് പൂര്‍വ്വ കൊടിഞ്ഞിയുടെ പശ്ചാതലത്തില്‍ ഗഫൂര്‍ കൊടിഞ്ഞി എഴുതിയ തുരുത്ത് നോവല്‍ പ്രകാശനം ഇന്ന് നടക്കും. വൈകീട്ട് ഏഴ് മണിക്ക് കൊടിഞ്ഞി പനക്കത്താഴം എ.എം.എല്‍.പി സ്‌കൂളില്‍ അകം സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പുസ്തകം പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗൾഫ് കുടിയേറ്റത്തിനു മുമ്പുള്ള നാടിന്റെ ചരിത്രമാണ് നോവലിന്റെ ഇതിവൃത്തം.
പഴയ കാല ആചാരങ്ങള്‍, കൃഷി രീതികള്‍, വിശ്വാസങ്ങള്‍, കലാകായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ജീവിത രീതികള്‍ നോവലിലൂടെ പുനരവതരിപ്പിച്ചിട്ടുണ്ടെന്ന് രചയിതാവ് ഗഫൂര്‍ കൊടിഞ്ഞി പറഞ്ഞു. 304 പേജുള്ള നോവലിന് 380 രൂപയാണ് വില. കോവിഡ് കാലത്തെ അടച്ചിടലാണ് നോവലെഴുത്തിന് ഉപയോഗപ്പെടുത്തിയതെന്ന് ഗഫൂര്‍ പറഞ്ഞു. വ്യാപാരിയായ ഗഫൂർ ‘കൊടിഞ്ഞിയുടെ കുഴിക്കൂറുകൾ’ എന്ന പേരിൽ കൊടിഞ്ഞിയുടെ ചരിത്ര പുസ്തകം മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ പാട്ടശ്ശേരി അലവി ഹാജി, ഹനീഷ് പുല്ലാണി, നിസാര്‍ കൊടിഞ്ഞി, വാഹിദ് പാലക്കാട്ട്, ഇ.സി റഷീദ് എന്നിവരും പങ്കെടുത്തു.

error: Content is protected !!