ജെഴ്‌സി പ്രകാശനം ചെയ്തു

മൂന്നിയൂര്‍ : വെളിമുക്ക് എ എഫ് സി അലുങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന മിറാക്കിള്‍ വര്‍ക്കേഴ്‌സ് ക്ലബ്ബിന് ആലുങ്ങല്‍ യൂത്ത് കോണ്‍ഗ്രസ്സ് സ്‌പോണ്‍സര്‍ ചെയ്ത ജെഴ്‌സി പ്രകാശനം ചെയ്തു. ജെഴ്‌സി പ്രകാശനം പഞ്ചായത്ത് ബോര്‍ഡ് മെമ്പറും കോണ്‍ഗ്രസ്സ് പഞ്ചായത്ത് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ നൗഷാദ് തിരുത്തുമലിന്റെ നേതൃത്വത്തിലാണ് നിര്‍വഹിച്ചത്.

ചടങ്ങില്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറി ജാവിദ് ആലുങ്ങല്‍, ഷെരീഫ് കൂഫ , സുരേന്ദ്രന്‍, ക്ലബ് മാനേജേഴ്‌സ് ഫംനാസ് , സലാം എന്നിവര്‍ പങ്കെടുത്തു

error: Content is protected !!