Monday, August 18

കുണ്ടൂർ മഹല്ല് ഖാസിയായി സാദിഖലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു

തിരൂരങ്ങാടി : സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അനുസ്മരണവും കുണ്ടൂര്‍ മഹല്ല് ഖാസിയായി സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ക്കുള്ള സ്ഥാനാരോഹണ ചടങ്ങും കുണ്ടൂര്‍ മര്‍കസ് ക്യാമ്പസില്‍ വെച്ച് നടന്നു. സയ്യിദ് അബ്ദുല്‍ റശീദ് അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷതയില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. .കെ.കെ എസ് തങ്ങള്‍ വെട്ടിച്ചിറ, ആദൃശ്ശേരി ഹംസകുട്ടി മുസ്‌ലിയാര്‍, ത്വയ്യിബ് ഫൈസി, പി.എസ് .എച്ച്തങ്ങള്‍, പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, പി.കെ മുഹമ്മദ് ഹാജി, എം.സി .കുഞ്ഞുട്ടി, പി.കെ. അൻവർ നഹ, മുഹമ്മദലി മുസ്ലിയാർ താനാളൂർ, പ്രസംഗിച്ചു മഹല്ല് സെക്രട്ടറി കാവുങ്ങൽ കുഞ്ഞിമരക്കാർ, എൻ.പി ആലി ഹാജി, എം.സി ഹംസ കുട്ടി ഹാജി, കാവുങ്ങൽ മുഹമ്മദാജി തുടങ്ങിയവർ മഹല്ല് സ്ഥാനാരോഹണം നടത്തി

error: Content is protected !!