സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍; യുവാവിനെ അറസ്റ്റ് ചെയ്തു
തിരൂരങ്ങാടി: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്ററുകളും ശബ്ദസന്ദേശങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി നോട്ടീസ് നൽകി. മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തു. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി പൊന്നിയത്ത് അന്‍വര്‍ (44) ആണ് തിരൂരങ്ങാടി പൊലീസിന്റെ പിടിയിലായത്.
തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ. റസാഖ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാദിഖലി ശിഹാബ് തങ്ങളെ നിരന്തരം അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും വോയ്‌സുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് നാട്ടില്‍ കലാപത്തിനും സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പ്രതി നടത്തിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഇത്തരം പ്രചാരണങ്ങള്‍ പലപ്പോഴും കയ്യേറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘര്‍ഷങ്ങള...

