Tuesday, October 14

മജ്ലിസുന്നൂർ വാർഷികവും ദ്വിദിന മത പ്രഭാഷണവും

കൊടിഞ്ഞി ഫാറൂഖ് നഗർ മഹല്ല് കമ്മിറ്റിയും കള്ളുവെട്ടുകുഴി നിബ്രാസുൽ ഇസ്‌ലാം ഹയർ സെക്കന്ററി മദ്രസ പൂർവ വിദ്യാർത്ഥി കളും സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂർ വാർഷികവും ദ്വിദിന മത പ്രഭാഷണവും 22, 23 തീയതികളിൽ കല്ലുവെട്ടു കുഴി മദ്റസ പരിസരത്ത് വെച്ചു നടക്കും. ഇന്ന് വൈകുന്നേരം 7ന് സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. നിസാമുദ്ധീൻ അസ്ഹരി അൽ ഖാസിമി കുമ്മനം പ്രഭാഷണം നടത്തും. 23 ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്‌ഘാടനം ചെയ്യും. ഹാഫിള് സിറാജ്ജുദ്ധീൻ ഖസിമി പത്തനാപുരം പ്രഭാഷണം നടത്തും.

error: Content is protected !!