പ്ലാസ്റ്റിക് ബോൾ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

ഇരിങ്ങാലക്കുട: പ്ലാസ്റ്റിക് ബോൾ തൊണ്ടയിൽ കുടുങ്ങി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി ഓലിപറമ്പിൽ നിധിന്റെ മകൻ നീരവ് കൃഷ്ണയാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കളിക്കുന്നതിനിടെ നെല്ലിക്ക വലുപ്പത്തിലുള്ള ബോൾ വിഴുങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അമ്മ: ദീപ. സഹോദരി: ഇനിയ. സംസ്കാരം പിന്നീട്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!