Wednesday, September 2

Tag: Child

പഴം തൊണ്ടയിൽ കുടുങ്ങി മൂന്നര വയസ്സുകാരൻ മരിച്ചു
Information

പഴം തൊണ്ടയിൽ കുടുങ്ങി മൂന്നര വയസ്സുകാരൻ മരിച്ചു

പഴം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരന്‍ മരിച്ചു തൃശൂര്‍: പഴം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരന്‍ മരിച്ചു. വടക്കേക്കരയില്‍ വീട്ടില്‍ അജോയുടെയും നിമിതയുടെയും മകന്‍ നിമജ് കൃഷ്ണയാണ് മരിച്ചത്. സഹോദരന്‍ നീരജ് പഴം കഴിക്കുന്നത് കണ്ട് കുഞ്ഞും കഴിക്കുവാന്‍ ശ്രമിച്ചപ്പോഴാണ് പഴം തൊണ്ടയില്‍ കുരുങ്ങിയത്. ഇതേ തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനു പിന്നാലെ ഉടനെ മുളന്തുരുത്തി ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം തിങ്കളാഴ്ച അമ്മ നിമിതയുടെ നടക്കാവില്‍ ഉള്ള നെടുമ്പറമ്പില്‍ വസതിയില്‍ പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിക്ക് പിറവം പള്ളിയില്‍ നടക്കും...
തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മൂന്നര വയസുകാരന്‍ മരിച്ചു
Breaking news, Information

തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മൂന്നര വയസുകാരന്‍ മരിച്ചു

പാലക്കാട് : അംഗനവാടിയില്‍ വച്ച് തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മൂന്നരവയസുകാരന്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് ജലാലാണ് മരിച്ചത്. വിദ്യാര്‍ത്ഥിയായ ജലാല്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം അംഗനവാടിയില്‍ വച്ച് കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ കുരുങ്ങിയത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
ആറാം ക്ലാസുകാരിക്ക് ലൈംഗിക പീഡനം: മമ്പുറത്തെ കച്ചവടക്കാരൻ അറസ്റ്റിൽ
Crime

ആറാം ക്ലാസുകാരിക്ക് ലൈംഗിക പീഡനം: മമ്പുറത്തെ കച്ചവടക്കാരൻ അറസ്റ്റിൽ

തിരൂരങ്ങാടി : 11 വയസ്സുകാരിയെ ലൈംഗിക മായി അതിക്രമം നടത്തിയ കച്ചവടക്കാരൻ അറസ്റ്റിൽ. മമ്പുറത്ത് കച്ചവടം ചെയ്യുന്ന മണ്ണാർക്കാട് സ്വദേശി യൂസുഫ് (52) ആണ് അറസ്റ്റിലായത്. ദീർഘകാലം മമ്പുറത്ത് മദ്റസാദ്ധ്യാപകനായിരുന്നു ഇയാൾ. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെയാണ് കടയിൽ വെച്ച് ലൈംഗിക മായി ഉപദ്രവിച്ചത്. കുട്ടിക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിവരാമറിഞ്ഞത്. വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു....
13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലേക്കെറിഞ്ഞു
Accident

13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലേക്കെറിഞ്ഞു

പെരിന്തൽമണ്ണ: 13 ദിവസം പ്രായമുള്ള കുഞ്ഞിനെ ബുദ്ധി വളർച്ചയില്ലാത്ത അമ്മ പുഴയിലെറിഞ്ഞു. ഏലംകുളം പാലത്തോളിൽ ഇന്നലെ രാത്രിയിലാണ് സംഭവം. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തുന്നു.
പ്ലാസ്റ്റിക് ബോൾ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
Other

പ്ലാസ്റ്റിക് ബോൾ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

ഇരിങ്ങാലക്കുട: പ്ലാസ്റ്റിക് ബോൾ തൊണ്ടയിൽ കുടുങ്ങി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി ഓലിപറമ്പിൽ നിധിന്റെ മകൻ നീരവ് കൃഷ്ണയാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കളിക്കുന്നതിനിടെ നെല്ലിക്ക വലുപ്പത്തിലുള്ള ബോൾ വിഴുങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അമ്മ: ദീപ. സഹോദരി: ഇനിയ. സംസ്കാരം പിന്നീട്....
പിങ്ക് പോലീസിന്റെ അവഹേളനം; ഒന്നര ലക്ഷ രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി
Kerala

പിങ്ക് പോലീസിന്റെ അവഹേളനം; ഒന്നര ലക്ഷ രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യവിചാരണയിൽ കുട്ടിക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. അപമാനിച്ച ഉദ്യോഗസ്ഥയ്ക്ക് നേരെ കൃത്യമായ നടപടി വേണം കൂടാതെ സംസ്ഥാന സർക്കാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി അറിയിച്ചു. കോടതി ചെലവായി 25000 രൂപയും കെട്ടിവയ്ക്കണം. ഉദ്യോഗസ്ഥയെ ക്രമസമാധാനപാലന ചുമതലയിൽ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിർത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസുകാരിക്കെതിരെ ജില്ലാ പൊലീസ് മേധാവി അച്ചടക്ക നടപടി എടുക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ക്രമസമാധാനച്ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിര്‍ത്തണം. ജനങ്ങളുമായി ഇടപെടുന്നതിന് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കാനും ഉത്തരവിലുണ്ട്....