തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരസമർപ്പണം ഇന്ന് 

തിരൂരങ്ങാടി ഹജൂർ കച്ചേരിയുടെ മന്ദിരസമർപ്പണം ഇന്ന് (മാർച്ച്‌ 27) മ്യൂസിയം പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. ഹജൂർ കച്ചേരി അങ്കണത്തിൽ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയിൽ ഇ. ടി മുഹമ്മദ്‌ ബഷീർ എം. പി മുഖ്യാതിഥിയാകും. കെ. പി. എ മജീദ് എം. എൽ. എ അധ്യക്ഷനാവും. 
മലബാറിലെ കോളനി വാഴ്ചയുടെയും അതിനെതിരായി നടന്ന നാനാവിധമായ ചെറുത്തുനിൽപ്പുകളുടെയും സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ചരിത്രസ്മാരകമാണ് തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം. 1792 ൽ മലബാർ ബ്രിട്ടീഷ് അധീനതയിലായതോടെ മലബാറിൽ കോളനി ഭരണക്രമം സ്ഥാപിച്ചെടുക്കുന്നതിനായി പലതരത്തിലുള്ള സ്ഥാപനങ്ങൾ ആരംഭിക്കുകയുണ്ടായി. അക്കൂട്ടത്തിൽ സ്ഥാപിതമായതാണ് തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം. 1921 പോരാട്ടത്തിന്

തുടക്കം കുറിക്കാൻ കാരണമായ വെടിവെപ്പ് നടന്നത് ഹജൂർ കച്ചേരി കെട്ടിടത്തിന് മുമ്പിൽ വെച്ചായിരുന്നു. അന്ന് കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവക്കല്ലറ ഇപ്പോഴും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

കാരുടെ കാലത്ത് ഹജൂർ കച്ചേരിയായി പ്രവർത്തിച്ചിരുന്ന ഈ കെട്ടിടത്തിലാണ് പിൽക്കാലത്ത് തിരൂരങ്ങാടി പോലിസ് സ്റ്റേഷനും താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണ സിരാകേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്ന ഈ കെട്ടിടം ഇന്തോ – യൂറോപ്യൻ വാസ്തുശിൽപ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. വിവിധ കാലഘട്ടങ്ങളിൽ സർക്കാരിന്റെ കാര്യാലയങ്ങളായി പ്രവർത്തിച്ച ഹജൂർ കച്ചേരി കേരള പുരാവസ്തു വകുപ്പിന് കീഴിൽ സംരക്ഷിത കെട്ടിടമായി നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. 2019ൽ ആദ്യഘട്ട പ്രവൃത്തികൾ ആരംഭിക്കുകയും 2021 ഫെബ്രുവരി മാസത്തോടെ പ്രവൃത്തികൾ അന്തിമ ഘട്ടത്തിലെത്തുകയും ചെയ്തു. 54 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് സംരക്ഷണ പ്രവൃത്തികൾക്കായി സർക്കാർ അനുവദിച്ചത്. ജില്ലാ പൈതൃക മ്യൂസിയമാക്കാൻ തീരുമാനിച്ചതും ഹജൂർ കച്ചേരി തന്നെയാണ്. നിലവിൽ പുരാവസ്തു വകുപ്പിന് കീഴിൽ ഇതിനായുള്ള ഡി.പി.ആർ തയ്യാറാക്കുകയാണ്.

error: Content is protected !!