എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ: തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് മന്ത്രി

സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​ർ​ച്ച് 31ന് ​ആ​രം​ഭി​ച്ച് ഏ​പ്രി​ൽ 29 ന് ​അ​വ​സാ​നി​ക്കും. ഐ​ടി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മേ​യ് 3 മു​ത​ൽ 10 വ​രെ ന​ട​ക്കും. 4,27,407 വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തും. 4,26,999 പേ​ർ റെ​ഗു​ല​റാ​യും 408 പേ​ർ പ്രൈ​വ​റ്റാ​യും പ​രീ​ക്ഷ​യെ​ഴു​തും. 2,18,902 ആ​ൺ​കു​ട്ടി​ക​ളും 2,08,097 പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 2,962 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 574 വി​ദ്യാ​ർ​ഥി​ക​ളും ല​ക്ഷ​ദ്വീ​പി​ൽ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 882 വി​ദ്യാ​ർ​ഥി​ക​ളും പ​രീ​ക്ഷ​യെ​ഴു​തും.

ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ഡ​റി പ​രീ​ക്ഷ മാ​ർ​ച്ച് 30 ന് ​ആ​രം​ഭി​ച്ച് ഏ​പ്രി​ൽ 26 ന് ​അ​വ​സാ​നി​ക്കും. പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മേ​യ് മൂ​ന്ന് മു​ത​ൽ ന​ട​ക്കും. 4,32,436 വി​ദ്യാ​ർ​ഥി​ക​ൾ പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​തും. 3,65,871 പേ​ർ റ​ഗു​ല​റാ​യും 20,768 പേ​ർ പ്രൈ​വ​റ്റാ​യും 45,797 പേ​ർ ഓ​പ്പ​ൺ സ്‌​കൂ​ളി​ന് കീ​ഴി​ലും പ​രീ​ക്ഷ എ​ഴു​തും. 2,19,545 ആ​ൺ​കു​ട്ടി​ക​ളും 2,12,891 പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. 2005 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ എ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ലും ല​ക്ഷ​ദ്വീ​പി​ൽ ഒ​മ്പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലും പ​രീ​ക്ഷ ന​ട​ക്കും.

വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ഡ​റി പ​രീ​ക്ഷ മാ​ർ​ച്ച് 30 ന് ​ആ​രം​ഭി​ച്ച് ഏ​പ്രി​ൽ 26 ന് ​അ​വ​സാ​നി​ക്കും. പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ സെ​ക്ട​റ​ൽ സ്‌​കി​ൽ കൗ​ൺ​സി​ലും സ്‌​കൂ​ളു​ക​ളും ചേ​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ത്ത് മേ​യ് 15 ന​കം പൂ​ർ​ത്തി​യാ​കു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ക്കും. 31,332 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തും.

വി​എ​ച്ച്എ​സ്ഇ​ക്ക് (എ​ൻ​എ​സ്ക്യു​എ​ഫ്) 30,158 പേ​ർ റ​ഗു​ല​റാ​യും 198 പേ​ർ പ്രൈ​വ​റ്റാ​യും പ​രീ​ക്ഷ എ​ഴു​തും. 18,331 ആ​ൺ​കു​ട്ടി​ക​ളും 11,658 പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. വി​എ​ച്ച്എ​സ്ഇ​ക്ക് (മ​റ്റു​ള്ള​വ) പ്രൈ​വ​റ്റാ​യി 1,174 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തും. 886 അ​ൺ​കു​ട്ടി​ക​ളും 288 പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. 389 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ ന​ട​ക്കും. എ​ല്ലാ സ്ട്രീ​മു​ക​ളി​ലു​മാ​യി പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന ആ​കെ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 8,91,373 ആ​ണ്.

error: Content is protected !!