Thursday, October 22

എറണാകുളത്ത് വാഹനാപകടം, തിരൂരങ്ങാടി സ്വദേശി മരിച്ചു

തിരൂരങ്ങാടി കെ സി റോഡ് സ്വദേശി എൻ പി മുസ്തഫ എന്നിവരുടെ മകൻ മുസ്‌ഫിർ എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു. മൃതദേഹം എറണാംകുളം താലൂക്ക് ആശുപത്രിയിൽ. ഖബറടക്കം ഇന്ന് വൈകുന്നേരം മേലെചിന ജുമാ മസ്ജിദിൽ.

ഇന്നലെ രാത്രിയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞാണ് അപകടം. വിദ്യാർത്ഥിയായ മുസഫർ പാർട് ടൈം ജോലിയുടെ ആവശ്യാർതം മറ്റു രണ്ടു പേരോടൊപ്പം ഔട്ടോയിൽ പോകുമ്പോഴാണ് അപകടം എന്നാണ് അറിയാൻ കഴിഞ്ഞത്.