ബൈക്കപകടത്തിൽ പരുക്കേറ്റ മുസ്ലിയാർ മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

വെന്നിയുർ: ദേശീയപാത വെന്നിയൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. വെന്നിയൂർ മഹല്ല് പള്ളിയിൽ മുക്രി യായി സേവനം ചെയ്യുന്ന വാളക്കുളം സ്വദേശി നരി മടക്കൽ സൈദലവി മുസ്‌ലിയാ ആണ് മരിച്ചത്. വെന്നിയുർ മില്ലും പടിയിൽ വെച്ചായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പരപ്പനങ്ങാടി സ്വദേശി മുആദിനും ,

സൈതലവി മുസ്ലിയാരെ കൂടെ ഉണ്ടായിരുന്ന അബ്ദുവിനും പരുക്കേറ്റിരുന്നു. ഗുരുതരമായ പരിക്കേറ്റ സൈതലവി മുസ്ലിയാരും മുആദും പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സൈതലവി മുസ്‌ലിയാർ ഇന്ന് രാവിലെ മരിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!