Tuesday, April 21

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തിരൂരങ്ങാടി : ബൈക്കപകടത്തിൽ
പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേളാരി ചേറക്കോട് പരേതനായ തച്ചേടത്ത് മറ്റോളി അപ്പുക്കുട്ടൻ്റെ മകൻ ഷാജി (45) ആണ് മരിച്ചത്. ഡിസംബർ 12 ന് രാത്രി ചേറക്കോട് വെച്ച് ബൈക്കുകൾ ഇടിച്ചാണ് അപകടം. പരിക്കേറ്റ ഷാജി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച മരിച്ചു. അമ്മ: പരേതയായ ലീല.
ഭാര്യ: ഷിജി. മകൻ: തേജ്യൽ.
സഹോദരങ്ങൾ: സുനിൽകുമാർ, അനിത. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.

error: Content is protected !!