പുതുപൊന്നാനി ബീവി ജാറം കമ്മിറ്റി ഓഫീസിൽ മോഷണം

Copy LinkWhatsAppFacebookTelegramMessengerShare

പുതുപൊന്നാനി, മുനമ്പത്ത് ബീവി ജാറം കമ്മിറ്റി ഓഫീസിലാണ് മോഷണം നടന്നിട്ടുള്ളത്. രണ്ടു ലക്ഷം രൂപയോളം നഷ്ടമായതായി അറിയുന്നു.             വെള്ളിയാഴ്ച അവധിയായതിനാൽ ഓഫീസ് അടച്ച് ജീവനക്കാർ പോയിരുന്നു. തുടർന്ന് ശനിയാഴ്ച പുലർച്ചെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്.  ജീവനക്കാരൻ അറിയിച്ചതിനെ തുടർന്ന് പൊന്നാനി സി.ഐ.വിനോദ് വലിയാട്ടൂരിൻ്റെ നേതൃത്വത്തിലുള്ള പോലീസെത്തി സി.സി.ടി.വി ദൃശ്യം പരിശോധിച്ച് മോഷണം നടത്തുന്ന ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഡോഗ് സ്കോഡ്, ഫിംഗർപ്രിൻ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മറ്റു തെളിവുകളും ശേഖരിച്ചിട്ടുണ്ട്.

https://fb.watch/crt0GevdSf/
cctv ദൃശ്യം
Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!