ദാറുല്‍ഹുദാ റമദാന്‍ പ്രഭാഷണ പരമ്പരക്ക് സമാപ്തി

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ നടന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരമ്പരക്ക് സമാപ്തി. ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി പ്രസിഡന്റും സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ മാനവരാശിക്ക് വെളിച്ചമാണെന്നും ലോകത്ത് ആധികാരികമായി ജനങ്ങളെ നന്മയിലേക്ക് നയിച്ച പ്രത്യയശാസ്ത്രമാണതെന്നും തങ്ങള്‍ പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളവര്‍ തന്നെയാണ് അതിനെ വിമര്‍ശിക്കുന്നതെന്നും ഖുര്‍ആന്‍ പാരായണത്തോടൊപ്പം ഗഹന പഠനത്തിനും സമയം കണ്ടെത്തണമെന്നും തങ്ങള്‍ പറഞ്ഞു. 
ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷനായി. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ട്രഷറര്‍ കെ.എം സൈദലി ഹാജി പുലിക്കോട്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി.യൂസുഫ് ഫൈസി മേല്‍മുറി, ഹസന്‍ കുട്ടി ബാഖവി കിഴിശ്ശേരി, അബ്ദുല്‍ഖാദിര്‍ ഫൈസി കുന്നുംപുറം, ഹംസ ഹാജി മൂന്നിയൂര്‍, പി.കെ അബ്ദുന്നാസ്വിര്‍ ഹുദവി കൈപ്പുറം, ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍, കെ.പി ശംസുദ്ദീന്‍ ഹാജി, സിദ്ദീഖ് ഹാജി ചെറുമുക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.
നാലു ദിവസം നീണ്ടു നിന്ന് പ്രഭാഷണ പരമ്പര കഴിഞ്ഞ 13 ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

error: Content is protected !!