ഓട്ടോ ഡ്രൈവറെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

എ ആർ നഗർ: ഇരുമ്പുചോല സ്വദേശി   ആലസ്സൻകുട്ടി (72) ആണ് സ്വന്തം വീട്ടിലെ കിണറ്റിൽ വീണ മരിച്ച നിലയിൽ കണ്ടത്. ഇന്ന് പുലച്ചെയാണ് കിണറ്റിൽ വീണ നിലയിൽ കാണപ്പെട്ടത്. നേരത്തെ പ്രവാസിയായിരുന്ന ഇദ്ദേഹം പിന്നീട് ചെമ്മാട് ഓട്ടോ സർവീസ് നടത്തിയിരുന്നു

ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിൽ. തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി. ചെറിയ മാനസിക പ്രയാസമുണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചതായി പോലീസ് പറഞ്ഞു.

error: Content is protected !!