പുഴയിൽ വെള്ളം ക്രമാതീതമായി ഉയരുന്നതിനാൽ ബാക്കിക്കയം ഷട്ടർ തുറന്നേക്കും. മഴവെള്ളം ഒഴുകിയെത്തി തടയണക്ക് സമീപം വെള്ളം നിറഞ്ഞിട്ടുണ്ട്. 4.30 മീറ്റർ ഉയരമാണ് വെള്ളം സംഭരിക്കാനുള്ള പരമാവധി അളവ്. ഇപ്പോൾ 4.20 ൽ എത്തിയിട്ടുണ്ട്. ഇനിയും ഉയരുക യാണെങ്കിൽ ഷട്ടർ ഉയർത്തേണ്ടി വരുമെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. നന്നമ്പ്ര പഞ്ചായത്തിലെത്തുൽപ്പെടെയുള്ള കർഷകർ ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ എടുക്കണമെന്നും അധികൃതർ അറിയിച്ചു. ഹെക്ടർ കണക്കിന് നെൽകൃഷി ഇവിടങ്ങളിൽ കൊയ്യാൻ ബാക്കിയുണ്ട്. നേരത്തെ വെള്ളം ലഭിക്കാൻ ഷട്ടർ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ആ ഭാഗത്തെ ജനപ്രതിനിധികൾ തടഞ്ഞു മടക്കി അയക്കുകയായിരുന്നു.