തിരൂരങ്ങാടി: മുട്ടിച്ചിറ ശുഹദാക്കളുടെ 166-ാം ആണ്ട് നേര്‍ച്ച മെയ് 6,7,8,9 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ നടത്തുവാന്‍ മുട്ടിച്ചിറ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 6-ന് ജുമുഅ നിസ്‌കാരാനന്തരം സിയാറാത്തോട് കൂടി ശുഹദാ നേര്‍ച്ചക്ക് തുടക്കമാവും. സിയാറത്തിന് മഹല്ല് ഖതീബ് ഇബ്രാഹീം ബാഖവി നേതൃത്വം നല്‍കും. തുടര്‍ന്ന് സയ്യിദ് സലിം ഐദീദ് തങ്ങള്‍ കൊടി കയറ്റത്തിന് നേത്യത്വം നല്‍കും. കൊടി ഉയര്‍ത്തലോടെ 4 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് മെയ് 7 ശനിയാഴ്ച വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന മത പ്രഭാഷണം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ജൗഹര്‍ മാഹിരി കരിപ്പൂര്‍ പ്രസംഗിക്കും. മെയ് 8 ന് ഞായറാഴ്ച ഏഴുമണിക്ക് നടക്കുന്ന മത പ്രഭാഷണം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് പ്രസംഗിക്കും.
നേര്‍ച്ച ദിനമായ മെയ് 9 ശവ്വാല്‍ 7ന് തിങ്കളാഴ്ച സുബഹി നമസ്‌കാരാനന്തരം മഖാമില്‍ നടക്കുന്ന മൗലിദ് പാരായണത്തോടുകൂടി സമാപന പരിപാടികള്‍ക്ക തുടക്കമാകും. തുടര്‍ന്ന് വിവിധ സമയങ്ങളിലായി നടക്കുന്ന പ്രാര്‍ത്ഥനകള്‍ക്കും മൗലിദ് പാരായണങ്ങള്‍ക്കും സയ്യിദ് ഫള്ല്‍ ശിഹാബ് തങ്ങള്‍ മേല്‍മുറി, സയ്യിദ് ബാപ്പു തങ്ങള്‍ സിദ്ധീഖാബാദ് തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന സമാപന പ്രാര്‍ത്ഥന സമ്മേളനം മഹല്ല് ഖാളിയും സമസ്ത പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനവും പി അബ്ദുല്‍ ഹ മീദ് മാസ്റ്റര്‍ എം.എല്‍.എ മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും.
പ്രഗല്‍ഭ വാഗ്മി വലിയുദ്ധിന്‍ ഫൈസി വാഴക്കാട് നൂറെ അജ്മീര്‍ അദ്കാറുല്‍ മാസാങ്ങ് മജ്ലിസ് നടത്തും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സമാപന പ്രാര്‍ത്ഥനക്കും മൗലിദിനും നേതൃത്വം നല്‍കും. എം.ടി അബ്ദുല്ല മുസ്ലിയാര്‍, ദാറുല്‍ ഹുദ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്,കാടേരി മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയ പ്രമുഖ പണ്ഡിതരും സാദാത്തുക്കളും പങ്കെടുക്കും. സമാപന ദിവസം മെയ് 9-ാം തിയ്യതി രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ നേര്‍ച്ചക്കായി വിവിധ പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പത്തിരി വിതരണം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളായ പൂക്കാടന്‍ മുസ്ഥഫ, കൈതകത്ത് അലവി ഹാജി, ഹനീഫ ആച്ചട്ടില്‍, ഹനീഫ മൂന്നിയൂര്‍, കൈതകത്ത് സലീം, എളവട്ടശ്ശേരി മുഹമ്മദ് എന്ന വല്ലിയാവ, ചെമ്പന്‍ സൈതലവി, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ കൈതകത്ത് ഫിറോസ്, പൂക്കാടന്‍ നൗഷാദ് എന്ന ബിച്ചു തുടങ്ങിയവര്‍ പങ്കെടുത്തു.