മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ടു നേര്‍ച്ച ; പ്രദേശത്തെ കടകളില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന

തിരൂരങ്ങാടി : മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ടു നേര്‍ച്ചയുമായി ബന്ധപ്പെട്ട് തുടര്‍ന്ന് തലപ്പാറ മുട്ടിച്ചിറ എന്നിവിടങ്ങളില്‍ താല്കാലിക, സ്ഥിര കടകളില്‍ പരിശോധന നടത്തി എഫ് എച്ച്.സി മൂന്നിയൂരിലെ ആരോഗ്യ പ്രവര്‍ത്തകര്‍. പള്ളിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന.

താല്ക്കാലിക കടകളില്‍ ജിലേബി കച്ചവടം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, ജല പരിശോധന റിപ്പോര്‍ട്ട് എന്നിവ ഇല്ല എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ താക്കീത് നല്‍കി. തലപ്പാറയിലെ ചില സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക്ക് കത്തിക്കുന്നതായി കണ്ടെത്തി. തുടര്‍ നടപടിക്കായി മൂന്നിയൂര്‍ പഞ്ചായത്തിന് കൈമാറി. പ്ലാസ്റ്റിക്ക് കത്തിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്ന് എഫ് .എച്ച്. സി മൂന്നിയൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് റഫീഖ് പുള്ളാട്ട് അറിയിച്ചു. എച്ച്.ഐ ഹസിലാല്‍ . കെ.സി, ജെ.എച്ച്.ഐ മാരായ ജോയ് .എഫ് , അശ്വതി .എം, ജൈസല്‍ കെ.എം, പ്രദീപ് കുമാര്‍ .എ.വി, പ്രശാന്ത്. എം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

error: Content is protected !!