Sunday, August 17

പ്ലസ് വൺ വിദ്യാർത്ഥിനിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം കാഞ്ഞിരമറ്റത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. മുളന്തുരുത്തി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വീടിന്റെ ടെറസിന് മുകളിൽ കൃഷ്ണപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ഇന്ന് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഒരു ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലുള്ള കുടുംബ പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!