
തിരൂരങ്ങാടി: നിരോധിത പാൻമസാല ഹാൻസിന്റെ മൊത്ത വിതരണക്കാരൻ പിടിയിൽ. പന്താരങ്ങാടി സ്വദേശി തൊളാമണ്ണിൽ ഹമീദ് അലി (35) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാറക്കടവിലെ ഗോഡൗൻ പരിശോധിച്ചപ്പോഴാണ് 41 ചാക്കുകളിലായി 61035 പാക്കറ്റ് ഹാൻസ് കണ്ടെത്തിയത്. എസ് ഐ എൻ. മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ എ എസ് ഐ ഉഷ, എസ് സി പി ഒ സുധീഷ്, സി പി ഒ അനീസ്, താനൂർ ഡി വൈ എസ് പി യുടെ ഡാൻസഫ് അംഗങ്ങളായ ജിനേഷ്, വിപിൻ, അഭിമന്യു, സബറുദ്ധീൻ,എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇതിന് പുറമെ ഹാൻസ് വിൽപന നടത്തുന്ന 2 കടകൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇത്തരം കച്ചവടങ്ങൾക്കെതിരെ പരിശോധന തുടരുമെന്ന് എസ് ഐ പറഞ്ഞു.