മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട : എൻ ഡി പി എസ് കോടതിക്ക് സമീപം കഞ്ചാവ് വില്പനക്കെത്തിയ യുവാവ് പിടിയിൽ

മഞ്ചേരി : മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. വിൽപ്പനക്ക് എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ.നിലമ്പൂർ കരുളായി കരീക്കുന്നൻ വീട്ടിൽ കുഞ്ഞിമുഹമ്മദ് മകൻ ഹംസ (40 വയസ്സ് ) ആണ് എക്സൈസിൻ്റെ പിടിയിലായത്.

എക്സൈസ് കമ്മിഷണർ സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജൻസും, മഞ്ചേരി എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായി മഞ്ചേരി ടൗണിൽ കോടതിപടിക്ക് സമീപം നടത്തിയ പരിശോധനയിലാണ് എൻ ഡി പി എസ് കോടതിക്ക് സമീപം വെച്ച് 6.630 കിലോ കഞ്ചാവുമായി പ്രതി എക്സൈസ് ഇസ്പെക്ടർ ഷിജു ഇ. ടി യും പാർട്ടിയും അറസ്റ്റ് ചെയ്തത്.

ഒഡിഷയിൽ നിന്ന് കടത്തിക്കൊണ്ട് വരുന്ന കഞ്ചാവ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മൊത്തമായും ചില്ലറയായും വിൽപ്പന നടത്തുന്ന ഇയാൾ ഒരിടത്തും സ്ഥിരമായി താമസിക്കാറില്ല, പാർട്ടിയിൽ ഇൻ്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ്, എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോൻ ,സിവിൽ എക്സൈസ് ഓഫീർമാരായ രാജൻ നെല്ലിയായി ജിഷിൽ നായർ ,അഖിൽ ദാസ് ഇ,സച്ചിൻ ദാസ്. വി, സുനീർ വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ കെ പി എന്നിവരടങ്ങിയ പാർട്ടിയാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!