സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ് വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട്: സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് കരുവന്‍തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്.

ഫറോക്ക് പാലത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍ വീഴുകയായിരുന്നു. ഒഴുക്കിൽ പെട്ട കുട്ടിയുടെ മൃതദേഹം ബേപ്പൂരിൽ നിന്നാണ് ലഭിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

കോയമ്പത്തൂര്‍ – മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ ആണ് ഇടിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!