Saturday, July 18

Tag: Feroke

രാമനാട്ടുകരയിൽ വൻ ലഹരി വേട്ട; 15 കിലോ കഞ്ചാവുമായി ഒറീസ സ്വദേശി പിടിയിൽ
Crime

രാമനാട്ടുകരയിൽ വൻ ലഹരി വേട്ട; 15 കിലോ കഞ്ചാവുമായി ഒറീസ സ്വദേശി പിടിയിൽ

കോഴിക്കോട്: രാമനാട്ടുകര ബൈപാസിൽ ഇന്ന് രാവിലെ ഫറോക്ക് എ സിപി പോലീസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്. ടൂറിസ്റ്റ് ബസിൽ കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന ഏകദേശം 10 കിലോയോളം (തൂക്കം കൃത്യമല്ല )തൂക്കം വരുന്ന കഞ്ചാവാണ് പോലീസ് സംഘം പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് ഒറീസ സ്വദേശിയായ പ്രസൻ പ്രധാൻ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് രാവിലെ 8.30 ഓടെയാണ് ഫറോക്ക് എ സി പി സ്‌ക്വാഡും, ഫറോക്ക് പോലീസും ചേർന്ന് ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള ലഹരിക്കെതിരെയുള്ള പോലീസിന്റെ ശക്തമായ പരിശോധനകൾ തുടരുകയാണ്....
Obituary

ഫറോക്ക് ചാലിയാർ പുഴയിൽ ചാടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. കോങ്ങാട് വെസ്റ്റ്ഹിൽ നാലുകൂടിപ്പറമ്പ് സ്വദേശിനി സന്ധ്യ (36) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മാത്തറയിലുള്ള 'ആയുർ രത്നം' എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ സന്ധ്യയെ ഇന്നലെ ജോലിക്ക് പോയതിന് ശേഷം കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ വെള്ളയിൽ പോലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാത്രി 8:30 ഓടെയായിരുന്നു ചാലിയാറിലേക്ക് യുവതി ചാടിയ സംഭവം നടന്നത്. പാലത്തിലൂടെ കടന്നുപോവുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടത്. ഉടൻ തന്നെ ഇയാൾ ഫറോക്ക് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫറോക്ക് പോലീസും മീഞ്ചന്തയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി രാത്രി തന്നെ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. രാത്രിയായതിനാൽ ആദ്യഘട്ടത്തിൽ തിരച്ചിൽ ദുഷ്കരമായിരുന്നെങ്കിലും, ഇന്ന് (തിങ്കളാ...
Obituary

ഫറോക്കിൽ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ബേപ്പൂർ ഹാർബറിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഫയർഫോഴ്സും കോസ്റ്റ് ഗാർഡും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. ഞായറാഴ്ച രാത്രി 8:30 ഓടെയായിരുന്നു സംഭവം. പാലത്തിലൂടെ കടന്നുപോവുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടത്. ഉടൻ തന്നെ ഇയാൾ ഫറോക്ക് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫറോക്ക് പോലീസും മീഞ്ചന്തയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി രാത്രി തന്നെ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. രാത്രിയായതിനാൽ ആദ്യഘട്ടത്തിൽ തിരച്ചിൽ ദുഷ്കരമായിരുന്നെങ്കിലും, ഇന്ന് രാവിലെ മുതൽ അത്യാധുനിക സംവിധാനങ്ങളുള്ള ഡിങ്കി ബോട്ടുകളും സ്കൂബ ...
Obituary

ടർഫിലെ ഗോൾ പോസ്റ്റ് ദേഹത്ത് വീണയാൾ മരിച്ചു

ഫറോക്ക് : ഫുട്ബോൾ ടർഫിലെ  അറ്റകുറ്റ ജോലിക്കിടെ ഗോൾ പോസ്റ്റ്‌ ദേഹത്ത് വീണയാൾ മരിച്ചു. കോടമ്പുഴ പള്ളിമേത്തൽ അയ്യപ്പൻകണ്ടിയിൽ താമസിക്കുന്ന വടക്കേ വീട്ടിൽ സിദ്ദിഖ് (59) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8 മണിയോടെ തുമ്പപ്പാടം ഫൂട്ട് ഔട്ട് ടർഫിലായിരുന്നു അപകടം. വർക്കിന്റെ മേസ്തരി ആയിരുന്നു. ജോലിക്കാർ വരുന്നതിന് മുമ്പ് വർക്ക് തുടങ്ങിയതായിരുന്നു. അതിനിടെയാണ് പോസ്റ്റ് ദേഹത്ത് വീണത്. സമീപത്തു കളിച്ചു കൊണ്ടിരുന്ന കുട്ടികൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കോടമ്പുഴ മഹല്ല് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.  ഭാര്യ: മേലെവീട്ടിൽ റുക്കിയ കടലുണ്ടി നഗരം.  മക്കൾ: ഷെറീന, റിയാസ്, റിഷാദ്. മരുമക്കൾ : സലീം, സുമയ്യ, ബുസൈന....
Obituary

പരപ്പനങ്ങാടി കടപ്പുറത്ത് ഫറോക്ക് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് ഫറോക്ക് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഫറോക്ക് നല്ലൂര്‍ കരിപ്പത്ത് പി.പി.അറമുഖന്റെ മകന്‍ ജിജു (43) മൃതദേഹമാണ് കണ്ടെത്തിയത്. പുറംകടലിൽ ഒഴുകിപോകുകയായിരുന്ന മൃതദേഹം മൽസ്യത്തൊഴിലാളികളാണ് കരക്കെത്തിച്ചത്. ട്രോമ കെയര്‍ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് മൃതദേഹം താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ജിജുവിന്റെതാണെന്ന് തിരിച്ചറിഞ്ഞത്....
Accident

സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ് വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട്: സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് കരുവന്‍തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്. ഫറോക്ക് പാലത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍ വീഴുകയായിരുന്നു. ഒഴുക്കിൽ പെട്ട കുട്ടിയുടെ മൃതദേഹം ബേപ്പൂരിൽ നിന്നാണ് ലഭിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കോയമ്പത്തൂര്‍ – മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ ആണ് ഇടിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Accident

ബുള്ളറ്റും ബസും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കോഴിക്കോട്ഫറോക്ക് ട്രഷറിക്ക് മുന്നിൽ ഇന്ന് വൈകുന്നേരം 5.30 ന് ബസ്സും ബുള്ളറ്റും കൂട്ടി ഇടിച്ച് ബുള്ളറ്റ് യാത്രകാരൻ മരണപെട്ടു. കരുവൻതിരുത്തി സികെ റോഡിൽ ഇരിയംപാടം സലീമിന്റെ മകൻ ഫാരിസ് (21) ആണ് മരിച്ചത്. Read more at: https://www.manoramaonline.com/news/latest-news/2022/03/19/bike-collides-with-bus-death.html
Other

ലോകത്തിലെ ഏറ്റവും ചെറിയ പശു ഫറോക്കിൽ

ലോകത്തിലെ ഏറ്റവും ചെറിയ പശുവെന്ന ബഹുമതി കോഴിക്കോട് ഫറോക്കിലെ മീനാക്ഷി കരസ്ഥമാക്കി. 26 ഇഞ്ച് ഉയരവും 35 ഇഞ്ച് നീളവും ഉള്ള മൂന്ന് വയസ്സുള്ള മീനാക്ഷിയെന്ന പശുവാണ് ഈ നേട്ടത്തിനുടമ. ഫറോക്ക് സഹീദ മൻസിലിലെ ക്ഷീര കർഷകൻ കെ.എം. മുഹമ്മദ് ബഷീറിന്റെ അരുമയാണ് മീനാക്ഷി എന്ന ഈ പശു. ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് മീനാക്ഷിക്ക് ഒരു കിടാവ് ജനിച്ചിരുന്നു. ഇതോടെ പ്രസവം നടന്ന ലോകത്തിലെ ചെറിയ പശുവെന്ന റിക്കോർഡും മീനാക്ഷിയ്ക്ക് സ്വന്തമായി. ഈ ഗണത്തിൽ വെച്ചൂർ പശുവിനാണ് നിലവിലെ ഗിന്നസ് റെക്കോർഡ്. 27.19 ഇഞ്ച് ഉയരം.വെറ്ററിനറി സർജൻ ഡോ. ഇ.എം. മുഹമ്മദിന്റെ മെഡിക്കൽ റിപ്പോർട്ട് പ്രകാരം മീനാക്ഷി മൂന്ന് വയസ്സുള്ള പൂർണ വളർച്ചയെത്തിയ പശുവാണ്. ആന്ധ്രയിലെ പുങ്കാനൂർ ഇനത്തിൽ പെട്ടതാണ് മീനാക്ഷി.ഗിന്നസ് റെക്കോഡാണ് അടുത്ത ലക്ഷ്യമെന്ന് ഉടമസ്ഥൻ കെ.എം. മുഹമ്മദ് ബഷീർ പറഞ്ഞു. ഇന്ത്യയിൽ വംശനാശം നേരിടുന്ന അപൂർവയിനം നാടൻ പശുക്കളെ പരിപാലിക്കുന്നതിൽ...
Crime

ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ; യുവ വനിത ഡോക്ടറുടെ 45 പവനുമായി ഉസ്താദ് മുങ്ങി

കോഴിക്കോട്: ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദ് യുവ വനിതാ ഡോക്ടറുടെ 45 പവൻ തട്ടി മുങ്ങിയതായി പരാതി. ഡോക്ടർക്കും കുടുംബത്തിനും ‘ഐശ്വര്യ ചികിത്സ’ നടത്തിയ ഉസ്താദിനെതിരെ  ഫറോക്ക് പൊലീസ് കേസെടുത്തു. ഫറോക്ക് സ്വദേശിനി ഡോക്ടറുടെ പരാതിയിൽ മലപ്പുറം സ്വദേശി കോയ ഉസ്താദിനും ഇയാളുടെ സഹായികളായ രണ്ടുപേർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.  തട്ടിപ്പ് നടത്തിയവരുടെ പൂർണ വിവരങ്ങൾ പരാതിക്കാരിക്ക്  അറിയാത്തതിനാൽ ഇവരെ കണ്ടെത്താനായിട്ടില്ല. ഡോക്ടർ നൽകിയ മൊബൈൽ നമ്പർ  കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.  പ്രതികൾ ഉടൻ പിടിയിലാവുമെന്നും പൊലീസ് പറയുന്നു. അതേസമയം  ഉസ്താദും കൂട്ടരും ഒളിവിൽ പോയതായും സൂചനയുണ്ട്. ചികിത്സക്ക് സ്ഥിരമായി ക്ലിനിക്കിൽ വന്നയാളാണ് ഡോക്ടർക്കും കുടുംബത്തിനും ഐശ്വര്യവും സമ്പദ് സമൃദ്ധിയും സമാധാനവും ലഭിക്കാനായി  മന്ത്രവാദം നടത്താൻ പ്രേരണ ...
error: Content is protected !!