കണ്ണമംഗലത്ത് യു ഡി എഫ് സീറ്റ് നിലനിർത്തി
മലപുറത്ത് ഉപ തിരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ യു ഡി എഫിനും എൽ ഡി എഫിനും ഓരോ വാർഡുകളിൽ അട്ടിമറി ജയം, ഒരു വാർഡ് യു ഡി എഫ് നിലനിർത്തുകയും ചെയ്തു.
കണ്ണമംഗലം പഞ്ചായത്തിലെ 19-ാം വാര്‍ഡായ വാളക്കുട, ആലംകോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ഉദിനുപറമ്പ്, വള്ളിക്കുന്ന് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പരുത്തിക്കാട് എന്നിവിടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് അംഗമായിരുന്ന വിനോദ്കുമാര്‍ രാജിവെച്ച് ഒഴിവിലാണ് പരുത്തിക്കാട്ടെ ഉപതെരഞ്ഞെടുപ്പ്. എല്‍.ഡി.എഫ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ.പി പുരുഷോത്തമന്റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു ഉദിനുപറമ്പില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വാളക്കുടയില്‍ യു.ഡി.എഫ് പ്രതിനിധിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ആലംകോട് യു ഡി എഫിലെ ശശി പൂക്കേപ്പുറം 215 വോട്ട് ഭൂരിപക്ഷത്തിന് വാർഡ് പിടിച്ചെടുത്തു. കണ്ണമംഗലത്ത് യു ഡി എഫിലെ സി കെ അഹമ്മദ് 273 വോട്ടിന് സീറ്റ് നിലനിർത്തി.
വള്ളിക്കുന്നിൽ 280 വോട്ടിന് എൽ ഡി എഫ് സ്ഥാനാർഥി പി എം രാധാകൃഷ്ണൻ വിജയിച്ചു. എൽ ഡി എഫിന്റെ സിറ്റിംഗ് സീറ്റിൽ കഴിഞ്ഞ തവണ യു ഡി എഫിലെ വിനോദ്‌കുമാർ അട്ടിമറി വിജയം നേടിയതായിരുന്നു.
കണ്ണമംഗലം പഞ്ചായത്തിലെ വാളക്കുട വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ സി.കെ അഹമ്മദ് (ബാപ്പു) 273 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 620 വോട്ടുകളാണ് സി.കെ അഹമ്മദിന് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായ കെ.ടി മുഹമ്മദ് ജുനൈദിന് 347 വോട്ടുകളും ലഭിച്ചു.ആലംകോട് പഞ്ചായത്തിലെ ഉദിനുപറമ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ശശി പൂക്കെപ്പുറത്ത് 215 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 600 വോട്ടുകളാണ് ശശി പൂക്കെപ്പുറത്തിന് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ കെ.സി ജയന്തിക്ക് 385 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥിയായ സുബി ചേലാക്കലിന് 17 വോട്ടുമാണ് ലഭിച്ചത്. വള്ളിക്കുന്ന് പഞ്ചായത്തിലെ പരുത്തിക്കാടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.എം രാധാകൃഷ്ണന്‍ 280 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. പി.എം രാധാകൃഷ്ണന് 808 വോട്ടുകളാണ് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ മേലയില്‍ വിജയന് 528 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥിയായ ലതീഷ് ചുങ്കംപള്ളിക്ക് 182 വോട്ടുകളുമാണ് ലഭിച്ചത്.