വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലന പരിപാടിയുമായി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നീന്തല്‍ പരിശീലന പരിപാടിയുമായി തിരൂരങ്ങാടി നഗരസഭ. നഗരസഭയുടെയും ആക്സിഡന്റ് റെസ്‌ക്യൂ 24&7 കൂരിയാട് ജെംസ് പബ്ലിക് സ്‌കൂള്‍. ട്രോമാകെയര്‍ താലൂക്ക് കമ്മിറ്റി എന്നിവയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ നീന്തല്‍ പരിശീലന ക്യാമ്പ് തുടങ്ങി.
ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം. കൂരിയാട് ജെംസ് പബ്ലിക് സ്‌കൂളിലെ സ്വിമ്മിംഗ് പൂളില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണിത്. ഉദ്ഘാടനം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിഅധ്യക്ഷരായ ഇ.പി ബാവ, സി.പി ഇസ്മായില്‍
എം സുജിനി, വഹീദ ചെമ്പ, ജംസ് സ്കൂൾ എം, ഡി ,പി.എം ഷഫാഫ്. ഹഫ്‌സ കാരാടന്‍,
ട്രോമാ കെയര്‍ വോളണ്ടീയര്‍ മാരായ റഫീഖ് പരപ്പനങ്ങാടി, സുഹൈബ്, ബാബു, മുനീര്‍ ചെമ്പന്‍, ഫായിസ്, ഫവാസ്, ഇബ്രാഹിം, റഫീഖ് വെള്ളിയങ്ങല്‍, എം.എന്‍ ശിഹാബ്
ആക്സിഡന്റ് റെസ്‌ക്യൂ ജില്ലാ ഭാരവാഹികളായ ജംഷീര്‍ കൂരിയാടന്‍, സഫല്‍ കൊല്ലഞ്ചേരി, ഫാസില്‍ കൂരിയാട്, സലീം പൂകയൂര്‍, നജീബ് എടരിക്കോട്, ഫൈസല്‍ ഗുലാന്‍, മിന്‍ഹാജ് കക്കാട് നേതൃത്വം നല്‍കി.

error: Content is protected !!