ജോലി അവസരം, കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റുഡന്റ്‌സ്  കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള  മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്  നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനുമായി സ്റ്റുഡന്‍സ്  കൗണ്‍സിലര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ലു (സ്റ്റുഡന്‍സ്  കൗണ്‍സിലിങ്  പരിശീലം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുള്ള  സര്‍വകലാശാലയില്‍ നിന്ന്  യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമ നേടിയവര്‍ക്കും  സ്റ്റുഡന്‍സ് കൗണ്‍സിലിങ്  രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. പ്രായപരിധി 2022 ജനുവരി ഒന്നിന് 25നും 45നും മധ്യേ.നിയമന കാലാവധി ജൂണ്‍ 22  മുതല്‍ മാര്‍ച്ച് 2023 വരെ.പ്രതിമാസം 18,000 രൂപ ഹോണറേറിയവും യാത്രാപ്പടി ഇനത്തില്‍ പരമാവധി 2,000 രൂപയും ലഭിക്കും. ആകെ ഒഴിവുകള്‍ നാല്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കും. താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 10നകം നിലമ്പൂര്‍ ഐ.റ്റി.ഡി പ്രൊജക്ട് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04931 224194, 04931 220194, 04931 220315.


ഡയാലിസിസ് സെന്ററില്‍ നിയമനം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററില്‍ സ്റ്റാഫ് ന്‌ഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍ നിയമനം. നിയമന അഭിമുഖം ജൂണ്‍ എട്ടിന് പകല്‍ 11ന് ആശുപത്രി ഓഫീസില്‍ നടക്കും. സ്റ്റാഫ് നഴ്‌സ് നിയമനത്തിന് ബി.എസ്.സി നഴ്‌സിങ്/ ജി.എന്‍.എം വിത്ത് രജിസ്‌ട്രേഷനാണ് യോഗ്യത. ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി യോഗ്യതയുള്ളവര്‍ക്ക് ഡയാലിസിസ് ടെക്്‌നീഷ്യന്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം. നിശ്ചിത യോഗ്യതയും താല്‍പ്പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0494 2460372.


അതിഥി അധ്യാപക നിയമനം

മഞ്ചേരി ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  ഒഴിവുള്ള എച്ച്.എസ്.എ  സോഷ്യല്‍ സയന്‍സ്  വിഷയത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. നിയമന അഭിമുഖം ജൂണ്‍ എട്ടിന് രാവിലെ 10.30ന് നടക്കും.താല്‍പ്പര്യമുള്ള, യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍ : 9446634538  


ഹോട്ടല്‍ മാനേജ്‌മെന്റ്
ആന്റ് കാറ്ററിങ് ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേത്യത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് വിശദാംശങ്ങള്‍ www.srccc.in  ല്‍ ലഭിക്കും. ജൂണ്‍ 10 വരെ അപേക്ഷിക്കാം. ഫോണ്‍: 0471 2325101, 9846033001.

error: Content is protected !!