ദുരന്തമുഖങ്ങളിൽ രക്ഷകരാവാൻ തിരൂരങ്ങാടിയിൽ ഇനി ഭഗത് സിംഗ് യൂത്ത് ഫോഴ്സും

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി: ദുരന്തമുഖങ്ങളിൽ രക്ഷകരാവാൻ ഭഗത് സിംഗ് യൂത്ത് ഫോഴ്സിന് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി രൂപം നൽകി.

എ.ഐ.വൈ.എഫ് സംസ്ഥാനത്ത് ആകമാനം ഈ ഉദ്യമത്തിന് നേതൃത്വം നൽകി വരുന്നു.

കമ്മിറ്റി രൂപീകരണ യോഗം ഭഗത് സിംഗ് യൂത്ത് ഫോഴ്സ് സംസ്ഥാന കമ്മിറ്റി അംഗം യൂസുഫ് കലയത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വിവേക് എം സ്വാഗതവും, മേഖല പ്രസിഡന്റ് സഭിലാഷ് അധ്യക്ഷവും വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ, മുംതാസ് കെ.വി തുടങ്ങിയവർ സംസാരിച്ചു.

കമ്മിറ്റി ഭാരവാഹികളായി മുസ്തഫ മാളിയേക്കൽ (ക്യാപ്റ്റൻ)ശാഫി വി പി, മണി. എ എന്നിവരെ (വൈസ്: ക്യാപ്റ്റൻ) എന്നിവരടങ്ങുന്ന 10 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!