വിസ്‌ഡം യൂത്ത് വോയിസുകൾക് തുടക്കമായി

തിരൂരങ്ങാടി : യുവത്വം നിർവചിക്കപ്പെടുന്നു എന്ന പ്രമേയത്തിൽ 2024 ഫെബ്രുവരി 10, 11 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ മുന്നോടിയായി വിസ്ഡം യൂത്ത് മലപ്പുറം വെസ്റ്റ് ജില്ല സമിതി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന യൂത്ത് വോയിസ് പരിപാടിക്ക് തുടക്കമായി.

സ്ത്രീധനം, സ്വവർഗാനുരാഗം, ആത്മഹത്യ.. എന്നീ കാലികപ്രസക്തമായ വിഷയങ്ങളാണ് യൂത്ത് വോയിസുകളിൽ ചർച്ച ചെയ്യപ്പെടുന്നത്. ജില്ലയിലെ 22 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വരും ആഴ്ച്ചളിൽ യൂത്ത് വോയിസ്സുകൾ നടക്കും.

തിരൂരങ്ങാടി മണ്ഡലത്തിൽ നടന്ന യൂത്ത് വോയ്‌സിന്റ ജില്ലാതല ഉദ്ഘാടനം വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ഡോക്ടർ അബ്ദുൽ മാലിക് നിർവഹിച്ചു. വിസ്‌ഡം യൂത്ത് തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡണ്ട് ഷബീബ് കരിപറമ്പ് അധ്യക്ഷതവഹിച്ചു. വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി അബ്ദുല്ല അൻസാരി, സംസ്ഥാന പ്രവർത്തകസമിതി അംഗം യൂനുസ്, ജില്ലാ ജോയിൻ സെക്രട്ടറി റഫീഖ് താനൂർ, സമീർ സ്വലാഹി തെന്നല, തൗഫീഖ് കളിയാട്ടമുക്ക്, മണ്ഡലം ജോയിൻ സെക്രട്ടറി അബ്ദുൽ വാഹിദ് എന്നിവർ പ്രസംഗിച്ചു

error: Content is protected !!