
മുന്നിയൂർ : സംസ്ഥാന സർക്കാറിൻ്റെ പിടിപ്പ് കേടിനെതിരെ സംസ്ഥാന യു ഡി എഫ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടക്കുന്ന രാപ്പകൽ സമരം മൂന്നിയൂർ പഞ്ചായത്തിൽ ഏപ്രിൽ 4 ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് തലപ്പാറയിൽ വെച്ച് നടത്തുന്നതിന് ചെയർമാൻ കെ. മൊയ്തീൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന തീരദേശ ജാഥ വിജയിപ്പിക്കാനും ഇതിന് മുന്നോടിയായി നടക്കുന്ന കൺവെൻഷനിൽ പരമാവധി പങ്കാളിത്തം ഉറപ്പ് വരുത്താനും തീരുമാനിച്ചു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ഉൽഘാടനം ചെയ്തു.
ആലിക്കുട്ടി എറക്കോട്ട് എം.എ അസിസ്, പി.പി. റഷീദ്, എം. സൈതലവി, ഹൈദർ .കെ മൂന്നിയൂർ, സി.കെ. ഹരിദാസൻ , ഹനീഫ ആച്ചാട്ടിൽ, സി എം കെ മുഹമ്മദ്, എൻ.എം. അൻവർ സാദത്ത്, ലത്തീഫ് പടിക്കൽ, പൂക്കാടൻ കുഞ്ഞോൻ , അൻസാർ കളിയാട്ടമുക്ക് എന്നിവർ പ്രസംഗിച്ചു