കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ലൈബ്രറി സമയത്തിൽ മാറ്റം

വിഷു / ഈസ്റ്റർ അവധി പ്രമാണിച്ച് കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയുടെ പ്രവർത്തന സമയം ഏപ്രിൽ 15, 16, 19 തീയതികളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ആയിരിക്കുമെന്ന് സർവകലാശാലാ ലൈബ്രേറിയൻ അറിയിച്ചു.

പി.ആർ. 412/2025

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

ഏഴാം സെമസ്റ്റർ ( 2004 സ്‌കീം – 2004 മുതൽ 2008 വരെ പ്രവേശനം ) ബി.ടെക്. ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പുനഃ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407478, ഇ – മെയിൽ ഐ.ഡി. : [email protected] .

നാലാം സെമസ്റ്റർ ( SDE – CBCSS – 2019 പ്രവേശനം ) എം.എ. അറബിക് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.

പി.ആർ. 413/2025

പുനർമൂല്യനിർണയഫലം

പാർട്ട് III ബി.കോം. ( ന്യൂമെറിക്കൽ ) സെപ്റ്റംബർ 2022 ഒറ്റത്തവണ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 414/2025

error: Content is protected !!