
തിരൂരങ്ങാടി : സ്വകാര്യ ക്ലിനിക്കിൽ രക്ഷിതാക്കൾക്കൊപ്പം ഡോക്ടറെ കാണിക്കാൻ വന്ന കുട്ടിയുടെ സ്വർണ മാല മോഷണം പോയതായി പരാതി. തവനൂർ അയിങ്കലം സ്വദേശി കുറ്റിപ്പുറം കൂരടയിൽ താമസിക്കുന്ന കടലം പള്ളത്ത് ഫിറോസിന്റെ മകൾ അല അനാര (5) യുടെ കഴുത്തിൽ നിന്നാണ് ഒരു പവന്റെ സ്വർണ മാല കവർന്നത്. കഴിഞ്ഞ ദിവസം ഏ ആർ നഗർ വി കെ പടിയിൽ റാഹ ക്ലിനിക്കിൽ വെച്ചാണ് സംഭവം. ഡോക്ടറെ കാണിക്കാൻ വന്ന രക്ഷിതാക്കളോടൊപ്പം എത്തിയതായിരുന്നു കുട്ടി. രക്ഷിതാക്കൾ ഡോക്ടറെ കാണിക്കാൻ കയറിയപ്പോൾ ഉറങ്ങുകയായിരുന്നു കുട്ടിയെ ക്ലിനിക്കിലെ ഒരു മുറിയിൽ കിടത്തിയിരുന്നു. ഡോക്ടറെ കാണിച്ചു തിരിച്ചു വന്നപ്പോൾ കുട്ടിയുടെ മാല കാണാനുണ്ടായിരുന്നില്ല. തിരൂരങ്ങാടി പോലീസിൽ പരാതി നൽകി..