
കോഴിക്കോട് : വീടിന് മുന്നിലെ റോഡിലിറങ്ങിയ ഏഴുവയസുകാരന്‍ ബൈക്കിടിച്ചു മരിച്ചു. കോഴിക്കോട് പേരാമ്പ്ര കക്കാട് മരുതോറചാലില്‍ സബീഷിന്റെ ഇളയമകന്‍ ധ്യാന്‍ദേവ് (7) ആണ് മരിച്ചത്. വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയ കുട്ടിയെ റോഡിലൂടെ പോകുകയായിരുന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കുട്ടിയെ പേരാമ്പ്രയിലെ ഇ.എം.എസ് ആശുപത്രിയില്‍ നിന്നും മൊടക്കല്ലൂര്‍ എം. എം. സി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
പേരാമ്പ്ര എയുപി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ധ്യാന്‍ ദേവ്. അമ്മ രമ്യ, സഹോദരന്‍ ആദിദേവ്.