എസ് എസ് എല്‍ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞു ; വിദ്യാര്‍ഥിനി ജീവനൊടുക്കി

ആലപ്പുഴ : എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഹരിപ്പാട് പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തില്‍ മനോജ് സൗമ്യ ദമ്പതികളുടെ മകള്‍ ആര്യ നന്ദയാണ് (16) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. നങ്ങ്യാര്‍കുളങ്ങര ബഥനി മാലികാമഠം ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

error: Content is protected !!