പ്രണയം നടിച്ച് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി വിറ്റ കേസ് ; കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍

കോഴിക്കോട് : പ്രണയം നടിച്ച് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി വിറ്റ കേസില്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍. അസം സ്വദേശി നസീദുല്‍ ശൈഖിന്‍ ആണ് ഭവാനിപുരയില്‍ നിന്ന് നല്ലളം പൊലീസിന്റെ പിടിയിലായത്.

2023 ഒക്ടോബറിലായിരുന്നു കേസിനാസ്പദാമായ സംഭവം. കോഴിക്കോട് കുടംബത്തിനൊപ്പം താമസിച്ചു വന്നിരുന്ന പെണ്‍കുട്ടിയുടെ വീടിന് സമീപത്തായിരുന്നു പ്രതിയായ നസീദുല്‍ ശൈഖ് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുമായി പ്രതി അടുപ്പം സ്ഥാപിക്കുകയും പ്രണയം നടിച്ച് തട്ടികൊണ്ടുപോയ ശേഷം ഹരിയാന സ്വദേശിക്ക് 25,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. എന്നാല്‍ കേരളത്തിലേക്ക് കൊണ്ടുവരുന്ന വഴിയില്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് ഭവാനിപുരയില്‍ നിന്നാണ് പ്രതി നല്ലളം പൊലീസിന്റെ പിടിയിലായത്.

error: Content is protected !!