Thursday, August 14

പൊറോട്ട കൊടുക്കാത്തതിന് ഹോട്ടല്‍ ഉടമയുടെ തല അടിച്ചു പൊട്ടിച്ച് യുവാക്കള്‍

കൊല്ലം : പൊറോട്ട കൊടുക്കാത്തതിന്റെ പേരില്‍ യുവാക്കള്‍ ഹോട്ടല്‍ ഉടമയുടെ തല അടിച്ചു പൊട്ടിച്ചതായി പരാതി. കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ആന്റണീസ് ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഹോട്ടലിന്റെ ഉടമ അമല്‍ കുമാറിനെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്.

ഇന്നലെ രാത്രി കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാക്കള്‍ പൊറോട്ട ആവശ്യപ്പെട്ടു. പണം ഇല്ലെന്നും പിന്നീട് നല്‍കാമെന്നും പറഞ്ഞു. എല്ലാം തീര്‍ന്നുവെന്ന് പറഞ്ഞതോടെ തര്‍ക്കമുണ്ടായി. പിന്നാലെ ഇരുവരും മടങ്ങിപ്പോയി. സംഘത്തിലുണ്ടായിരുന്ന ഒരാളും മറ്റൊരു യുവാവും അല്‍പസമയത്തിനകം മടങ്ങിയെത്തി ആക്രമിച്ചെന്നാണ് ഹോട്ടല്‍ ഉടമയുടെ പരാതി. അക്രമികളില്‍ ഒരാളെ അറിയാമെന്നും സ്ഥിരം പ്രശ്നക്കാരാണെന്നും അമല്‍ കുമാര്‍ പറയുന്നു. അക്രമത്തിനിടയില്‍ പോലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവത്തില്‍ കിളികൊല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

error: Content is protected !!