മുക്കം ഉമർ ഫൈസിക്കെതിരെ രൂക്ഷ വിമർശനവുമായി നാസർ ഫൈസി കൂടത്തായി

കോഴിക്കോട് : സമസ്ത മുശാവറ യോഗത്തിന് മുന്നോടിയായി മുക്കം ഉമർ ഫൈസിയുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്നതിനെതിരെ രൂക്ഷ വിമർശനവുമായി നാസർ ഫൈസി കൂടത്തായി . സമാന്തര യോഗം ചേർന്നത് സമസ്തയെ പിളർത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നുവെന്നും ഇടതുപക്ഷത്തിന് വേണ്ടിയുള്ള കളമൊരുക്കാനുള്ള നീക്കമാണിതെന്നും നാസർ ഫൈസി വ്യക്തമാക്കി .

മുശാവറ നടക്കാനിരിക്കെ മുക്കം ഉമർ ഫൈസിയുടെ നേതൃത്വത്തിൽ സമാന്തര യോഗം ചേർന്നുവെന്ന വാർത്ത പുറത്തുവന്നിരുന്നു . ഉമർ ഫൈസി നടത്തുന്ന രാഷ്ട്രീയക്കളിക്കെതിരെ മുശാവറക്ക് മുൻപാകെ പരാതി നൽകിയിരുന്നു . സമസ്ത നേതൃത്വം അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാൻ തയ്യാറാണെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി .

യോഗത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുക്കാനും മുശാവറയുടെ പവിത്രതക്ക് കളങ്കം വരാതെ സൂക്ഷിക്കാനും നേതൃത്വം മുൻകയ്യെടുക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയുടെ പോഷക സംഘടനകളുടെയും നേതാക്കൾ ഇന്നലെ രംഗത്തെത്തിയിരുന്നു . ഭാരവാഹികളായ ഡോ . ബഹാവുദ്ധീൻ മുഹമ്മദ് നദ്‌വി , എം .പി മുസ്തഫൽ ഫൈസി (സമസ്ത ), ഹാജി യു . മുഹമ്മദ് ഷാഫി ,അബ്ദുസ്സമദ് പൂക്കോട്ടൂർ ( സുന്നി മഹല്ല് ഫെഡറേഷൻ ), എം .സി മാഹിൻ ഹാജി (സമസ്ത വിദ്യാഭ്യാസ ബോർഡ് ), ഇ . മൊയ്‌ദീൻ ഫൈസി പുത്തനഴി ( മദ്‌റസ മാനേജ്‌മന്റ് അസോസിയേഷൻ ), നാസർ ഫൈസി കൂടത്തായി , മുഹമ്മദ് ഫൈസി ഓണമ്പള്ളി , സലിം എടക്കര ( സുന്നി യുവജന സംഗം ) എന്നിവരാണ് പ്രസ്താവനയിൽ ആവശ്യപ്പെട്ടത് .

error: Content is protected !!