Tuesday, August 19

പട്ടാപ്പകൽ വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടു


പരപ്പനങ്ങാടി : പട്ടാപ്പകൽ യുവാവ് വീട്ടമ്മയുടെ മാല പൊട്ടിച്ചു രക്ഷപ്പെട്ടു. നെടുവ പഴയതെരു ഗണപതി ക്ഷേത്രത്തിനു സമീപം പുളിയേരി ശാന്തയുടെ രണ്ടര പവനോളം വരുന്ന സ്വർണമാലയാണ് കവർന്നത്. തിങ്കളാഴ്ച (ഇന്ന്) ഉച്ചയ്ക്ക് മൂന്നു മണിക്ക് നെടുവ സ്കൂളിനടുത്തുള്ള ഓവുപാലത്തിനടുത്തു വെച്ചാണ് സംഭവം. വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഓവു പാലത്തിന് സമീപത്ത് വെച്ച് പിറകിലൂടെ വന്ന യുവാവ് മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി.

error: Content is protected !!