ഫ്രറ്റേണിറ്റി മൂവ്മെന്റ് ഹയർ സെക്കണ്ടറി കോൺഫറൻസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : വിധേയപ്പെടാത്ത നീതിബോധം ചെറുത്ത് നിൽപ്പിന്റെ സാഹോദര്യം എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ചുവട് എന്ന പേരിൽ ഹയർ സെക്കണ്ടറി കോൺഫറൻസ് സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ വി ടി എസ് ഉമർ തങ്ങൾ കോൺഫറൻസ് ഉദ്ഘാടനം നിർവ്വഹിച്ചു.

മണ്ഡലം പ്രസിഡന്റ്‌ വി.കെ ഇർഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അമീൻ യാസിർ മുഖ്യ പ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്‌ സാബിർ.പി കൊടിഞ്ഞി, തിരൂരങ്ങാടി മുനിസിപ്പാലിറ്റി കൌൺസിലർ വി.വി ആയിഷുമ്മു എന്നിവർ ആശംസകളർപ്പിച്ചു. സുലൈമാൻ ഊരകം, മുബഷിർ മലപ്പുറം, അൻഷദ് കൊണ്ടോട്ടി, സമീറലി കൊടിഞ്ഞി എന്നിവർ വ്യത്യസ്ഥ സെക്ഷനുകൾ കൈകാര്യം ചെയ്തു. മണ്ഡലം സെക്രട്ടറി ഫസലു റാസിഖ് പള്ളിപ്പടി സ്വാഗതവും മണ്ഡലം ജോയിന്റ് സെക്രട്ടറി എൻ.ഫിദ നന്ദിയും പറഞ്ഞു.

അനസ് കരിപ്പറമ്പ്, ആഷിഖ് എടരിക്കോട്, വി.കെ അഫ് ല, ഇർഫാനുൽ ഹഖ്, പി.ശഹീം, എൻ.മർവാൻ, എൻ.നദ, വി.കെ ഹബീബ്, എൻ.കെ ഇൻസമാം, ഇഹ്ജാസ് അസ്‌ലം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

error: Content is protected !!