എസ് വൈ എസ് എലൈറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: സാമ്പത്തിക സാക്ഷരത ലക്ഷ്യം വെച്ച് സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് തിരൂരങ്ങാടി സോൺ കമ്മിറ്റിക്ക് കീഴിൽ ‘സാമ്പത്തിക വ്യവഹാരങ്ങളുടെ മതം’ എന്ന പ്രമേയത്തിൽ എലൈറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു. ചെമ്മാട് വ്യാപരഭവൻ ഹാളിൽ നടന്ന പരിപാടി സോൺ സാമൂഹികം പ്രസിഡന്റ് സിദ്ദീഖ് അഹ്‌സനി സി കെ നഗർ ഉദ്ഘാടനം നിർവഹിച്ചു.

സോൺ പ്രസിഡന്റ് സുലൈമാൻ മുസ്‌ലിയാർ വെള്ളിയാമ്പുറം അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്മത്തുള്ള സഖാഫി എളമരം വിഷയാവതരണം നടത്തി. എ. പി ഖാലിദ് തിരൂരങ്ങാടി, സയ്യിദ് സൈനുൽ ആബിദ് അഹ്സനി, മുഹമ്മദ് ഇദ്‌രീസ് സഖാഫി പതിനാറുങ്ങൽ,കെ ടി മുഹമ്മദ്‌ ഷാഫി സയ്യിദാബാദ് പങ്കെടുത്തു.

error: Content is protected !!