പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന്; ഫലം കാത്തിരിക്കുന്നത് 4.44 ലക്ഷം വിദ്യാർത്ഥികൾ, പ്ലസ് വൺ ഫലം ജൂണിൽ

തിരുവനന്തപുരം : പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം മൂന്നുമണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയായിരിക്കും ഫലം പ്രഖ്യാപിക്കുക. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയം തുടരുകയാണ്. ഒന്നാം വർഷ പരീക്ഷയുടെ ഫലം ജൂണിലായിരിക്കും പ്രഖ്യാപിക്കുക. 4,13,581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

error: Content is protected !!